ഇല്ല ഡികെ, ‘ഒന്നും പറയാനില്ല’ ട്രോളന്‍മാര്‍ക്കും ആഘോഷം കാണാം ഇന്നലെ സോഷ്യൽ മീഡിയ സാക്ഷ്യം വഹിച്ച മികച്ച ട്രോളുകൾ
ഇതാണ് ഒരു കളിയുടെ ആവേശം, ഇതാണ് ഒരു ഫൈനലിന്റെ ആവേശം, ഇതാണ് ബെസ്റ്റ് ഫിനീഷിംഗ് ഇതാണ് കോടിക്കണക്കിന് ആരാധകര്‍ക്ക് ഒരു ടീമിന് നല്‍കാവുന്ന കിടുക്കന്‍ ദൃശ്യവിരുന്ന്. നിദാഹാസ് ട്രോഫി ഫൈനലിനെ വാഴ്ത്താന്‍ വാക്കുകളില്ല. അത് കണ്ട് അനുഭവിച്ചവര്‍ക്ക് അവരില്‍ ഉണര്‍ന്ന രക്ത തിളപ്പ് ആത്മാഭിമാനം അതാണ് ഇന്നലത്തെ മത്സരത്തെ നിര്‍വ്വചിക്കുന്നതിനുള്ള ഉത്തമ അളവു കോല്‍. ഇതിനെല്ലാം വഴി തുറന്നത് ഒരു താരം എല്ലാ ആരാധകരും ഒന്ന് കെട്ടിപുണര്‍ന്നെങ്കിലെന്ന് കൊതിച്ച ഒരു താരം ഡികെ എന്ന ദിനേഷ് കാര്‍ത്തിക്. നിര്‍ണായ നിമിഷം അവസാന പന്ത് ജയിക്കാന്‍ 5 റണ്‍സ് ഡികെയുടെ ബാറ്റില്‍ നിന്ന് ബോള്‍ അതിര്‍ത്തിയിലേക്ക് നിലം തൊടാതെ കുതിച്ചു. ജനകോടികളുടെ ആത്മാഭിമാനം ശക്തിയായി ആവാഹിച്ചുകൊണ്ട്. ഗാലറി ഇളകിമറിഞ്ഞു, സഹതാരങ്ങള്‍ ഗ്രൗണ്ടിലേക്ക് കടല്‍ തിരപോലെ പാഞ്ഞടുത്തു ആ ബാറ്റിംഗ് വിസ്മയത്തെ വാരിപുണര്‍ന്നു. ഇതെല്ലാം കാണുമ്പോള്‍ ലോകകപ്പ് ഒന്നുമല്ലല്ലോ കിട്ടിയത് എന്നു തോന്നാം. എങ്കിലും കളിയെ സ്‌നേഹിക്കുന്ന കായിക പ്രേമിക്ക് ഏത് ഫൈനലും ഒരു ലോകകപ്പാണ്. കാര്‍ത്തിക്കിനെയും ഇന്ത്യന്‍ ടീമിനെയും വാഴ്ത്തുന്ന ട്രോളുകള്‍ കൊണ്ടും അഭിനന്ദന പ്രവാഹം കൊണ്ടും സാമൂഹിക മാധ്യമങ്ങള്‍ നിറഞ്ഞു കവിയുകയാണ്. നിര്‍ണായക സമയത്ത് ഒരു കളിക്കാരന്റെ മികവ് പുറത്തെടുത്ത കാര്‍ത്തിക് തന്നെ ആ നല്ല നിമിഷത്തിന്റെ സ്രഷ്ടാവ്. പിന്നെ ഇന്ത്യന്‍ യുവനിരയുടെ പ്രകടനത്തെക്കുറിച്ച് ട്രോളന്മാരുടെ ഭാഷയില്‍ ‘ഒന്നും പറയാനില്ല’. അതില്‍ എല്ലാമുണ്ട്. ചില ട്രോള്‍ വിശേഷങ്ങള്‍;
Comments
Post a Comment