പാടത്തു കളിക്കുന്നവരും അറിഞ്ഞു വെച്ചോ ഉഡായിപ് കാണിക്കുന്ന വഴികൾ ഇങ്ങനെയൊക്കെയാണ്

കൺകെട്ടുവിദ്യ പോലെയാണ് പന്തിൽ കൃത്രിമം കാണിക്കൽ. പിടിക്കപ്പെടാതിരുന്നാൽ അതൊരു കലയാണ്. പിടിക്കപ്പെട്ടാലോ കള്ളത്തരവും. ക്രിക്കറ്റിലെ ഏറ്റവും സർവസാധാരണമായ തട്ടിപ്പുകളിലൊന്നാണ് ഇത്. പല കാലങ്ങളായി പലരും അതിനു വ്യത്യസ്ത പദാർഥങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നു മാത്രം. അതെല്ലാംവച്ച് ഒരു സ്റ്റേഷനറിക്കട വരെ തുടങ്ങാം. വാസെലിൻ, സൺക്രീം പന്തിൽ കൃത്രിമം കാണിക്കാൻ സർവസാധാരണമായി ഉപയോഗിക്കുന്ന പദാർഥം. 1977ൽ ഇംഗ്ലിഷ് ബോളർ ജോൺ ലിവർ ഇന്ത്യയ്ക്കെതിരെയുള്ള മൽസരത്തിൽ വാസെലിൻ ഉപയോഗിച്ച് പന്തിന്റെ ഒരു ഭാഗം തേച്ചുമിനുക്കിയതാണ് ആദ്യത്തെ സംഭവം. പന്ത് മണത്തുനോക്കിയാൽ അംപയർമാർക്ക് ഒരു പരിധി വരെ ഇതു കണ്ടുപിടിക്കാനാകും. നഖങ്ങൾ പന്ത് സ്വാഭാവികമായി പാന്റ്സിലുരസുമ്പോൾ മറുഭാഗത്ത് നഖങ്ങൾകൊണ്ട് പോറലേൽപ്പിക്കുന്നതും ഒരു ‘കൃത്രിമ തന്ത്രം’. പ്രധാന സീമിനോടു ചേർന്നുള്ള ക്വാർട്ടർ സീമിലാണ് ഇതു പ്രധാനമായും ചെയ്യുക. പന്തിലെ തുകൽപ്പാളി ചെറുതായി അടർത്തിയെടുക്കുകയുമാകാം. സാൻഡ് പേപ്പർ പന്തിൽ കൃത്രിമം കാണിക്കാനുള്ള ഏറ്റവും പുതിയതും ഫലപ്രദവുമായ മാർഗം. കയ്യിൽ ചുറ്റിയ ബാൻഡേജിനിടയിലോ അല്ലെങ...