വിഭജനം തീർത്ത മുറിപ്പാടുകൾ ശത്രുതയായി അവശേഷിക്കുമ്പോഴും ആരാധന അതിരുകടന്നു
2015 ൽ പര്യടനത്തിനെത്തിയ ഇന്ത്യൻ ടീം പ്ലെയേഴ്സിന്റെ തല ഹാഫ്ഷേവ് ചെയ്ത രീതിയിലുള്ള ഫോട്ടോഷോപ്പ്ഡ് ചിത്രങ്ങൾ Prothom Aalo എന്ന അവരുടെ leading daily newspaper ൽ publish ചെയ്ത് ആഘോഷമാക്കിയ രാജ്യമാണ് അവരുടേത്. നാലാംകിട കാണികളെ പോലും നാണിപ്പിക്കുന്ന രീതിയിൽ ഇന്ത്യൻ ടീമിന്റെ പരാജയങ്ങൾ മാത്രം തിരഞ്ഞുപിടിച്ചു ട്വിറ്റർ പേജുകളിൽ നിരന്തരം ഉത്സവമാക്കുന്ന ഒരു സീനിയർ പ്ലെയർ അവർക്കുണ്ട്,അയ്യാൾ അവരുടെ മുൻ ക്യാപ്റ്റൻ കൂടിയാണ് ! തിരഞ്ഞെടുപ്പുകളിൽ തോൽക്കുന്ന രാഷ്ട്രീയ പാർട്ടികൾ നിരത്തുന്ന ന്യായീകരണങ്ങളെക്കാൾ ദയനീയമാണ് പരാജയങ്ങളിലുള്ള അവരുടെ ജസ്റ്റിഫിക്കേഷൻസ്.ഞങ്ങൾ തോറ്റത് അവർ നന്നായി കളിച്ചതു കൊണ്ടാണെന്ന് ഒരിക്കലും ബംഗ്ളാദേശികൾ അംഗീകരിക്കില്ല, പകരം ലോകത്തില്ലാത്ത കാരണങ്ങൾ കണ്ടെത്തും.109 runs ന്റെ കൂറ്റൻ പരാജയം ഏറ്റുവാങ്ങിയിട്ടും രോഹിത് ശർമയ്ക്കെതിരെ അമ്പയർ നോബാൾ വിളിച്ചതുകൊണ്ടാണ് 2015 wc quarter ൽ തങ്ങൾ തോറ്റുപോയതെന്നാണ് അവരുടെ വാദം.ആ ക്യാച്ചിനുശേഷം രോഹിത് നേടിയത് 49 runs മാത്രമാണ്. ഒരു 50-50 call ആയിരുന്നിട്ടും umpire മാരും മനുഷ്യരാണെന്നും പല അവസരങ്ങളിലും അവർക്കും തെറ്റു പറ്റാറുമുണ്ടെന്നുള്ള വസ്തുതപോലും കണക്കിലെടുക്കാതെ അന്നത്തെ icc യുടെ ബംഗ്ളാദേശി പ്രസിഡന്റ് മുസ്തഫ കമാൽ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ടു അലീം ദാറിനെ പോലെ ആധുനിക ക്രിക്കറ്റിലെ one of d finest umpire ക്കെതിരെ പറഞ്ഞതു അദ്ദേഹം ഇന്ത്യയ്ക്കുവേണ്ടി മാച്ച് ഫിക്സ് ചെയ്തെന്നും pre planned ആയി ഡിസിഷൻസ് സ്വീകരിച്ചു എന്നുമാണ് ! അവരുടെ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന പോലും umpires കാരണമാണ് ഇന്ത്യ ജയിച്ചത് എന്ന വാദമാണ് മുന്നോട്ടുവെച്ചത്. അവർചെയ്ത തെറ്റുകളിൽ ഒരിക്കലും പശ്ചാത്തപിക്കാറില്ല എന്നതാണ് മറ്റൊന്ന്.കഴിഞ്ഞ ദിവസം പോലും ഇത് കണ്ടതാണ്.ലങ്കയ്ക്കെതിരായ മത്സരത്തിനുശേഷം പുറത്തുവന്ന ശാഖിബിന്റെ comments ൽ എവിടെയും ഗ്രൗണ്ടിനുപുറത്തു സംഭവിച്ചുപോയ rude behaviour നെതിരെ I have regrets എന്നൊരു പരാമർശം കടന്നുവന്നില്ല. കളിയെ കളിയായി കാണാൻ ശ്രമിക്കുമ്പോഴും പത്ര ദൃശ്യ മാധ്യമങ്ങൾ വഴിയായാലും സോഷ്യൽ മീഡിയാസിലൂടെയായാലും ഇത്രയേറെ ഇന്ത്യൻ ടീമിനെയും പ്ലെയേഴ്സിനെയും ഈ രാജ്യത്തെയും മുഴുവനായി വെറുക്കുന്ന മറ്റൊരു രാജ്യമുണ്ടോ എന്നത് സംശയമാണ്.ഗെയിമിനെ പാട്രിയോട്ടിസവുമായി മിക്സ് ചെയ്യുക, സ്പോർട്‌സ്മാൻഷിപ്പിനും സ്പോർട്സിനും അപ്പുറം ഗ്രൗണ്ടിൽനിന്ന് പിൻവാങ്ങി ദിവസങ്ങളും വർഷങ്ങളും കഴിഞ്ഞാലും എതിരെ കളിച്ചു ജയിച്ചവരെ മുഴുവൻ രാജ്യത്തിന്റെ ശത്രുക്കളായി അവരോധിക്കുക എന്ന തിയറിയാണ് അവർ മുന്നോട്ടുവെയ്ക്കുന്നതെന്നു തോന്നിപ്പോകും പലപ്പോഴും. വിഭജനം തീർത്ത മുറിപ്പാടുകൾ ശത്രുതയായി അവശേഷിക്കുമ്പോഴും ആരാധന അതിരുകടന്നു സച്ചിനേയും ധോണിയെയും വിരാട് കോഹ്ലിയെയുമൊക്കെ സ്നേഹിക്കുന്നവർ ഏറെയുണ്ട് പാകിസ്താനിൽപ്പോലും.ആവേശോജ്വലമായ എത്രയോ വിജയങ്ങൾ നേടിയിട്ടും ഒരിക്കലും ഒരു പാക്ക് പത്രങ്ങളിലും ഇന്ത്യൻ പ്ലെയേഴ്‌സിനെ ഇത്തരത്തിൽ അടച്ചാക്ഷേപിക്കുന്ന രീതിയിലുള്ള ചിത്രങ്ങൾ ചരിത്രത്തിൽ ഇതുവരെ കടന്നുവന്നിട്ടില്ല എന്ന സത്യത്തെ അംഗീകരിക്കേണ്ടതുണ്ട്. ആരാധകർ വൈകാരികമായി പെരുമാറുമ്പോഴും കളിക്കാർ കുറേക്കൂടി സ്പോർട്ട്‌സ്മാൻ സ്പിരിറ്റോടെയാണ് കാര്യങ്ങളെ സമീപിക്കാറുള്ളത്.എന്നാൽ അഹന്തയുടെയുംഅധിക്ഷേപത്തിന്റെയും മൂർത്തീഭാവമായി പ്ലെയേഴ്‌സ് തന്നെ മാറുന്ന കാഴ്ചകളാണ് ബംഗ്ളാദേശ് ടീം മിക്കപ്പോഴും സമ്മാനിക്കുന്നത്.ഇനിയെങ്കിലും ക്യാരക്ടറിലും ബിഹേവിയറിലും atleat അവരുടെ പ്ലെയേഴ്‌സ് എങ്കിലും matured ആയി വളർന്നില്ലെങ്കിൽ ഈ ടീമിന്റെ തോൽവികളെ ആഘോഷമാക്കാൻ കൂടുതൽപേർ മുന്നോട്ടു വന്നുകൊണ്ടിരിക്കും.അതുവരെയും ഇവർ ബംഗ്ളാദേശ് ആവുന്നില്ല,വെറും ബച്ചാദേശ് മാത്രമാണ്
Comments
Post a Comment